Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Oct 2025 21:07 IST
Share News :
വെള്ളൂർ: പുതിയ വീടു പണി നടന്നുകൊണ്ടിരുന്ന സ്ഥലത്ത് കയറി വന്ന് തെരുവുനായ നടത്തിയ ആക്രമണത്തിൽ യുവാവിന് കടിയേറ്റു.വെള്ളൂർ ഇറുമ്പയം മുദ്ര വേലിൽ ഭാഗത്ത് ഒറക്കനാംകുഴിയിൽ
ബിനു ദേവസ്യ (43) നാണ് കടിയേറ്റത്. ശനിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. സുഹൃത്തിൻ്റെ വീടു നിർമാണം നോക്കുന്നതിനു വേണ്ടി എത്തിയപ്പോൾ പിന്നിൽ നിന്നും ഓടി എത്തിയ അക്രമകാരിയായ തെരുവ് നായ ബിനുവിൻ്റെ കാലിൽ കടിക്കുകയായിരുന്നു. യുവാവിൻ്റെ ബഹളം കേട്ട് നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്നവർ ഉൾപ്പെടെ വടിയുമായി എത്തി ഏറെ പാടുപെട്ടാണ് നായയെ ഓടിച്ചത്. പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്നു നാട്ടുകാർ ആരോപിച്ചു. കാലിന് സാരമായി പരിക്കേറ്റ ബിനുവിനെ
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.