Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ ബൈക്ക് എതിരെ വന്ന മിനിലോറിയിൽ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്.

29 Apr 2024 13:31 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ബൈക്ക് എതിരെ വന്ന മിനിലോറിയിൽ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. കോട്ടയം കഞ്ഞിക്കുഴി രാജഭവനിൽ വരുൺ (23)നാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 7 മണിയോടെ വെട്ടിക്കാട്ട് മുക്ക് ഗുരുമന്ദിരം ജംഗ്ഷന് സമീപമാണ് അപകടം. കോയമ്പത്തൂരിൽ പഠിക്കുന്ന സഹോദരിയെ ട്രെയിനിൽ കയറ്റി വിടുന്നതിനായി എറണാകുളം റെയിൽവേ സ്റ്റേഷനിലേക്ക് ബൈക്കിൽ പോകുന്നതിനിടെയാണ് അപകടം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന മിനിലോറിയിൽ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ച് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ പ്രദേശവാസിയായ തവയ്ക്കൽ സഹീറും മറ്റും ചേർന്നാണ് കാറിൽ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. സാരമായി പരിക്കേറ്റ വരുണിൻ്റെ സഹോദരിയെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Follow us on :

More in Related News