Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൻ മരം വിണ് ഇതരസംസ്ഥാനത്തെ നാല്കോൺ ക്രിറ്റ് തൊഴിലാളികളായ നാല് പേർക്ക് പരിക്കേറ്റു.

09 May 2025 21:14 IST

UNNICHEKKU .M

Share News :


മുക്കം: മുക്കം മരഞ്ചാട്ടി റോഡിൽ കുമാരനെല്ലൂരിൽ കോൺക്രീറ്റ് ജോലിയിലേർപ്പെട്ട തൊഴിലാളികൾക്കിടയിലേക്കാണ് മരം നിസാരമായ പരിക്കേറ്റു. ഭാഗ്യം കൊണ്ടാണ് നാല് അതിഥിതൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടത്. വെള്ളി ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. റോഡിന് സംരക്ഷണ ഭിത്തി നിർമ്മിക്കുന്ന ജോലിയിൽ ഏർപ്പെട്ട തൊഴിലാളികൾക്ക് മുകളിലൂടെ സമീപത്തുണ്ടായിരുന്ന കൂറ്റൻ പാറക മരം കടപുഴകി വീഴുകയായിരുന്നു. ബംഗാൾ സ്വദേശികളായ മുഹമ്മദ് നൂറുൽ ആലം (42), ബാബു (27), ജമാൽ (20) ലുഖ്മാൻ എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. എച്ച് ടി വൈദ്യുത ലൈനും തകരാറിലായി .ഭിന്ന ശേഷിക്കാരനായ യൂസഫ് നടത്തുന്ന പെട്ടിക്കടക്കു തൊട്ടടുത്തായാണ് മരം പതിച്ചത്. 

മുക്കത്തുനിന്നും സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂറിന്റെ നേതൃത്ത്വത്തിൽ എത്തിയ അഗ്നി രക്ഷാ സേനാംഗങ്ങൾ ചെയിൻസോ ഉപയോഗിച്ച് മരം മുറിച്ച് ഗതാഗതം പുന:സ്ഥാപിച്ചു. അസി: സ്റ്റേഷൻ ഓഫീസർ ജോയ് എബ്രഹാം, ഗ്രേഡ്അസി:സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഷുക്കൂർ, ഫയർ ഓഫീസർമാരായ സനീഷ്.പി.ചെറിയാൻ, വൈ.പി.ഷറഫുദ്ദീൻ,സി.വിനോദ് ,എം കെ .അജിൻ, ഹോം ഗാർഡായ ചാക്കോ ജോസഫ് തുടങ്ങിയവരും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും നാട്ടുക്കാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Follow us on :

More in Related News