Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jan 2026 22:23 IST
Share News :
വൈക്കം: പഞ്ചായത്ത് കിണറ്റിൽ വീണ
ആട്ടിൻകുട്ടിയെ ഒടുവിൽ അഗ്നിശമനസേന എത്തി രക്ഷപ്പെടുത്തി. വെള്ളൂർ ഇറുമ്പയം മഞ്ഞക്കാലയിൽ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള ഒരു വയസ്സ് പ്രായമുള്ള ആട്ടിൻകുട്ടിയാണ് വീടിന് സമീപത്തെ പഞ്ചായത്ത് വക പൊതുകിണറ്റിൽ വീണത്. ശനിയാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം.18 അടിയോളം താഴ്ചയുള്ള ആഴമേറിയ കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷപ്പെടുത്താൻ പ്രദേശവാസികൾ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ കടുത്തുരുത്തി ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ഉടൻ
സ്ഥലത്തെത്തിയ അഗ്നി രക്ഷാസേന അംഗങ്ങൾ വലയും മറ്റും ഉപയോഗിച്ച് വെള്ളത്തിൽ വീണ ആട്ടിൻകുട്ടിയെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. സംരക്ഷണ വലയം തകർന്നതിനെ തുടർന്ന് അപകടാവസ്ഥയിലായ കിണറിൻ്റെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് നാളുകളായി പ്രദേശവാസികളുടെ ആവശ്യം ശക്തമായിരിക്കുന്നതിനിടെയാണ് ഈ സംഭവം.
Follow us on :
Tags:
More in Related News
Please select your location.