Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കുമളി തമിഴ്‌നാട് കമ്പത്ത് കാറിൽ മരിച്ച നിലയിൽ കണ്ടെത്തി;

16 May 2024 13:06 IST

santhosh sharma.v

Share News :

കോട്ടയം: തമിഴ്‌നാട് കമ്പത്ത് കാറിൽ കോട്ടയം സ്വദേശികളായ മൂന്നംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പുതുപ്പള്ളി സ്വദേശികളായ അച്ചനും, അമ്മയും മകനുമാണ് മരിച്ചത്. വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന സജി (60), ഭാര്യ മേഴ്സി (58) മകൻ അഖിൽ (29) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് ഇവർ നാടുവിട്ടതാകമെന്ന് പോലീസ് പറഞ്ഞു. ഇവരെ കാണാതായതായി പോലീസിൽ പരാതി ഉണ്ടായിരുന്നു.

കുമളി - കമ്പം പ്രധാന പാതയോടു ചേർന്ന് കൃഷിയിടത്തിലാണ് കാർ കിടന്നിരുന്നത്. കാറിൻ്റെ ഡ്രൈവിങ് സീറ്റിലും മുൻ സീറ്റിലുമാണ് അച്ഛൻ്റെയും മകൻ്റെയും മൃതദേഹം കണ്ടെത്തിയത്. സ്ത്രീയുടെ മേഴ്സിയുടെ മൃതദേഹം പിൻസീറ്റിൽ വിൻഡോ ഗ്ലാസിൽ മുഖം ചേർത്തുവച്ച നിലയിലായിരുന്നു.

കാറിനു സമീപത്തുനിന്ന് ഇവർ കഴിച്ചതെന്നു കരുതുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കാറിനുള്ളിൽ രക്തം ഛർദ്ദിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റുന്നതിനായി ആംബുലൻസ് ഉൾപ്പെടെ സ്ഥലത്തെത്തിച്ചിട്ടുണ്ട്.പോലീസ് സംഘം മേൽനടപടി സ്വീകരിച്ച് വരുന്നു.

Follow us on :

More in Related News