Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് തോനെല്ലൂരിൽ യുവാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി.

10 Sep 2024 12:06 IST

santhosh sharma.v

Share News :

വൈക്കം: നിക്ഷേപകർക്ക് മടക്കി നൽകാനുള്ള ഓണ ഫണ്ടുമായി പാർട്ട്ണർ മുങ്ങിയതിനെ തുടർന്ന് യുവാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനെടുക്കി.തലയോലപ്പറമ്പ് തോനെല്ലൂർ റെയിൽവേ പാളത്തിന് സമീപം ചൊവ്വാഴ്ച പുലർച്ചെ 2 മണിയോടെയാണ് സംഭവം. കീച്ചേരി ഇലവെന്തുകാട്ടിൽ ബിനോയ് ജോസഫ്(45) ആണ് ജീവനൊടുക്കിയത്. ബിനോയിയും ഇയാളുടെ സുഹൃത്തും ചേർന്നാണ് ഓണ ഫണ്ട് നടത്തിയിരുന്നത്. എന്നാൽ ഏതാനും ദിവസം മുൻപ് 5 ലക്ഷത്തോളം രൂപയുമായി സുഹൃത്ത് മുങ്ങുകയായിരുന്നു. നിക്ഷേപകർക്ക് ചൊവ്വാഴ്ച പണം നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും കൊടുക്കാൻ കഴിയതെ വന്നതോടെ യുവാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയതാകാമെന്നാണ് നിഗമനം. ഇയാളുടെ സ്കൂട്ടർ പാളത്തിന് സമീപത്ത് നിന്നും കണ്ടെത്തിയതോടെയാണ് ആളെ തിരിച്ചറിഞ്ഞത്.തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് വരുന്നു.

Follow us on :

More in Related News