Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് മീൻ കയറ്റിവന്ന ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.

04 Jul 2024 08:40 IST

santhosh sharma.v

Share News :

വൈക്കം: മീൻ കയറ്റിവന്ന ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. കുലശേഖരമംഗലം പാണ്ഡ്യം പറമ്പിൽ ഗോപിയുടെ മകൻ ശ്രീജിത്ത് (അപ്പു - 33) ആണ് മരിച്ചത്. ടോൾ - കൊച്ചങ്ങാടി ഭാഗത്ത് ബുധനാഴ്ച രാത്രി 11.30 ഓടെയാണ് അപകടം. റോഡിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായി തകർന്നു. വൈക്കം പോലിസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.


Follow us on :

More in Related News