Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുളിക്കലിൽ വാഹനാപകടം ;മദ്രസ അദ്ധ്യാപകന് ദാരുണാന്ത്യം

19 May 2024 10:29 IST

Saifuddin Rocky

Share News :

പുളിക്കൽ : പുളിക്കൽ ബസ് സ്റ്റോപ്പിന് സമീപം ബസ് കാത്തു നിൽക്കുകയായിരുന്ന മദ്രസ്സ അദ്ധ്യാപകന് ദാരുണാന്ത്യം. കൊണ്ടോട്ടി നീറാട് സ്വദേശി സൈതലവി മുസ്‌ലിയാർ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ടെത്തിയ ഗുഡ്‌സ് ഓട്ടോ അധ്യാപകനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ചാലിയത്തെ ഒരു മദ്രസയിൽ ജോലി ചെയ്യുകയായിരുന്ന സൈതലവി മുസ്ലിയാർ കോഴിക്കോട് ഭാഗത്തേക്കുള്ള ബസ് കാത്തു നിൽക്കവേയാണ് നാടിനെ നടുക്കിയ അപകടം നടന്നത്.

Follow us on :

More in Related News