Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jul 2025 20:45 IST
Share News :
തലയോലപ്പറമ്പ്: തലപ്പാറ-എറണാകുളം പ്രധാന റോഡിൽ രൂപപ്പെട്ട വൻകുഴി വാഹന യാത്രികർക്ക് അപകടക്കെണിയാകുന്നു. വടകര അമ്മംകുന്ന് വളവിൽ വടകര ജുമാമസ്ജിദിന് സമീപം രൂപപ്പെട്ട
വൻകുഴിൽ ചാടി നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. ചൊവ്വാഴ്ച വൈകിട്ട് കറിപൗഡർ കയറ്റിവന്ന ട്രാവലർ കുഴിയിൽ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞതാണ് ഒടുവിൽ നടന്നത്. അപകടത്തിൽ വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം വെട്ടിക്കാട്ട് മുക്ക് സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച ബൈക്ക് കുഴിയിൽ ചാടി നിയന്ത്രണം വിട്ട് മറിഞ്ഞിരുന്നു. അമിത വേഗത്തിൽ തുടർച്ചയായി വാഹനങ്ങൾ കടന്ന് പോകുന്ന റോഡിൽ ഈ സമയത്ത് മുന്നിലും പിന്നിലും മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതിനാലാണ് താഴെ വീണ ദമ്പതികൾ രക്ഷപ്പെട്ടത്. ഒരു വശത്ത് ഇറക്കത്തിലുള്ള റോഡായതിനാൽ ഗർത്തം കാണാൻ കഴിയാതെ ഇരുചക്രവാഹനങ്ങൾ ഉൾപ്പടെയുള്ള വാഹനങ്ങൾ ഇവിടെ അപകടത്തിൽ പെടുന്നത് നിത്യസംഭവമാണെന്ന് നാട്ടുകാർ പറയുന്നു. അപകടത്തിൽപ്പെടുന്ന പലരും ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെടുന്നത്. വെള്ളം ഒഴുകി പോകാനുള്ള കാന ഇല്ലാത്തതും റോഡിലെ കുഴിയും ഒരു പോലെ അപകടഭീഷണിയാണെന്ന് നാട്ടുകാർ പറയുന്നു.
Follow us on :
More in Related News
Please select your location.