Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jan 2025 08:29 IST
Share News :
വൈക്കം: വൈക്കം വെച്ചൂരിൽ വീടിന് തീപിടിച്ച് ഒറ്റയ്ക്ക് താമസ്സിച്ചു കൊണ്ടിരുന്ന ബധിരിയും മൂക യുമായ വൃദ്ധ പൊള്ളലേറ്റ് മരിച്ചു.
ഇടയാഴം കൊല്ലംന്താനം മേരി (75) ആണ് മരിച്ചത്. വെച്ചൂർ ഇടയാഴത്ത് വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.
വീട്ടിൽ നിന്നും തീയും പുകയും ഉയരുന്നത് അയൽവാസികളാണ് ആദ്യം കണ്ടത്.നാട്ടുകാർ ഓടിക്കൂടുകയും തുടർന്ന് വെള്ളം കോരിയൊഴിച്ച് തീയണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും തീ ആളിപ്പടരുകയായിരുന്നു.തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് വൈക്കത്ത് നിന്നും പോലീസും, ഫയർ ഫോഴ്സും സ്ഥലത്തെത്തി ഏറെ നേരം ശ്രമിച്ച് തീയണച്ചെങ്കിലും മേരിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഒറ്റയ്ക്ക് താമസ്സിച്ചിരുന്ന മേരി കയ്യിൽ കിട്ടുന്ന തേങ്ങകളും ചപ്പ് ചവറുകളും പേപ്പറുകളും വീട്ടിനുള്ളിൽ കൂട്ടിയിട്ടിരുന്നതിനാൽ തീ കൂടുതൽ ഭാഗത്തേക്ക് തീവ്രതയോടെ പടരുകയായിരുന്നു. വീടിനുള്ളിൽ ഇവർ കത്തിച്ച് വച്ച വിളക്കിൽ നിന്നും തീ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ച് വരുന്നു.
Follow us on :
Tags:
More in Related News
Please select your location.