Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Feb 2025 20:20 IST
Share News :
വളാഞ്ചേരി : മലപ്പുറം ജില്ലയിലെ പുത്തനത്താണി ചുങ്കം ദേശീയപാതയില്‍ സ്വകാര്യ ബസ് മറിഞ്ഞു. തൃശ്ശൂരിലേക്ക് പോകുന്ന പാരഡൈസ് എന്ന ബസാണ് അപകടത്തിലപെട്ടത്. നിയന്ത്രണം വിട്ട് മറിഞ്ഞ ബസ് റോഡിന് കുറുകെയാണ് കിടന്നത്. ബുധാഴ്ച വൈകിട്ട് ആറോടെയാണ് അപകടം.
റോഡ്നിർമാണത്തിനായി കൂട്ടിയിട്ട മണ്ണില്‍ തട്ടി ഡിവൈഡറില്‍ കയറിയാണ് ബസ് മറിഞ്ഞതെന്നാണ് പ്രഥമിക നിഗമനം. ഇടിയുടെ ആഘാതത്തില്‍ ബസിന്‍റെ ടയറുകളെല്ലാം ഊരി തെറിച്ചിരുന്നു. വൈകീട്ടായതിനാല്‍ ബസില്‍ കൂടുതല്‍ യാത്രക്കാരുണ്ടായിരുന്നു.
നാട്ടുകാർ ഓടിയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിന്‍റെ ചില്ലുകള്‍ വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. നിരവധി പേർക്ക് അപകടത്തില്‍ പരുക്കേറ്റു. ഇവരെ പുത്തനത്താണിയിലേയും കോട്ടക്കലിലേയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Follow us on :
Tags:
More in Related News
Please select your location.