Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം വെച്ചൂരിൽ ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

01 Dec 2024 14:40 IST

santhosh sharma.v

Share News :

വൈക്കം: വെച്ചൂരിൽ ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു.തലയാഴം സൂരജ് ഭവനിൽ സുരേന്ദ്രൻ, സുജാത ദമ്പതികളുടെ മകൻ സുമേഷ്(40) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 8 മണിയോടെ ബണ്ട് റോഡിന് സമീപമാണ് അപകടം. മറ്റൊരു ബസ്സിനെ മറികടന്ന് എത്തിയ സ്വകാര്യ ബസ് എതിരെ വന്ന യുവാവ് സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ് ഗുരുതര പരിക്കേറ്റ യുവാവിനെ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് മരിച്ചത്. ഭാര്യ - ഗ്രീഷ്മ. മക്കൾ -ആരോഹി (7), ആരവി(3). സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ.


Follow us on :

More in Related News