Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Nov 2024 10:57 IST
Share News :
തലയോലപ്പറമ്പ്: പൊതി റെയിൽവേ ട്രാക്കിന് സമീപം യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഞീഴൂർ ശാന്തിപുരം ഭാഗത്ത് കിഴക്കെ കുന്നുമ്മേൽ വീട്ടിൽ രാമൻ മകൻ രാജേഷ് (48) നെയാണ് പൊതി മേൽപ്പാലത്തിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച പുലർച്ചെ 12.30 ഓടെയാണ് അപകടം. ശനിയാഴ്ച രാത്രി വൈകിയും യുവാവ് വീട്ടിൽ മടങ്ങി വരാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ കടുത്തുരുത്തി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് മൊബൈൽ ഫോൺ ടവർ ലോക്കേഷൻ പൊതി ഭാഗത്ത് കാണിച്ചതോടെ ബന്ധുക്കളും മറ്റും ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടെയാണ് റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടിയ നിലയിൽ യുവാവിനെ കണ്ടെത്തിയത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഏതാനും മാസം മുമ്പ് അപകടത്തെ തുടർന്ന് യുവാവിന് കേൾവി ശക്തി നഷ്ടപ്പെട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ട്രാക്കിലൂടെ നടന്ന് പോകുന്നതിനിടെ ട്രെയിൻ വരുന്ന ശബ്ദം കേൾക്കാതിരുന്നതാണ് അപകടം ഉണ്ടാകാൻ കാരണമെന്നാണ് നിഗമനം. തലയോലപ്പറമ്പ് പോലീസ് മേൽ നടപടി സ്വീകരിച്ചു.
Follow us on :
Tags:
More in Related News
Please select your location.