Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാസർകോട് ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി കോട്ടയം സ്വദേശികളായ 3 സ്ത്രീകൾക്ക് ദാരുണാന്ത്യം.

14 Sep 2024 21:38 IST

santhosh sharma.v

Share News :

കോട്ടയം :കാസർകോട് കാഞ്ഞങ്ങാട് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി കോട്ടയം സ്വദേശികളായ മൂന്നു സ്ത്രീകൾക്ക് ദാരുണാന്ത്യം. ചിങ്ങവനം സ്വദേശികളായ ആലീസ് തോമസ് (63), ചിന്നമ്മ (68), ഏയ്ഞ്ചൽ (26) എന്നിവരാണു മരിച്ചത്. 

ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം കോട്ടയത്തേയ്ക്കു മടങ്ങുന്നതിനായി റെയിൽവേ സ്റ്റേഷനിലേക്ക് വരുന്നതിനിടെയാണ് അപകടം. ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ കണ്ണൂർ ഭാഗത്തുനിന്നു വന്ന ട്രെയിൻ മൂന്നു പേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു

ചിങ്ങവനം പരുത്തുംപാറ മങ്ങാട്ട്​ റോബർട്ട്​ കുര്യാക്കോസിന്‍റെ ഭാര്യയാണ് എയ്​ഞ്ചൽ.

റോബർട്ട്​ കുര്യാക്കോസിന്‍റെ മാതാപിതാക്കളായ ജെയിംസും ജെസിയും മറ്റ്​ ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.

റോബർട്ട്​ യു.കെ.യിലാണ്​. ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. പാലക്കാട്ട്​ നഴ്​സായി ജോലി ​ചെയ്തിരുന്ന എയ്​ഞ്ചൽ വിവാഹത്തിനായി നാട്ടിലെത്തിയതാണ്​. ജെയിംസിന്‍റെ മൂത്ത മകന്‍റെ ഭാര്യയുടെ അനിയത്തിയുടെ വിവാഹത്തിൽ പ​ങ്കെടുക്കാൻപോയതായിരുന്നു മൂവരും. കാഞ്ഞങ്ങാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് വരുന്നു.

Follow us on :

More in Related News