Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jun 2024 09:10 IST
Share News :
കൊടുങ്ങല്ലൂർ:
കൂട്ടുകാരുടെ കൂടെ തോട്ടിൽ കുളിക്കാൻ പോയ യുവാവ് മുങ്ങി മരിച്ചു. പൊയ്യ സ്വദേശിയായ കാട്ടുപറമ്പിൽ സുബീഷ് 32 ആണ് മരണപ്പെട്ടത്. ഇന്നലെ വൈകീട്ട് ആണ് സംഭവം നടന്നത്. കൊടുങ്ങല്ലൂർ കീത്തോളി മെഡിക്കൽ കെയർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല
സംസ്ഥാനത്ത് മുങ്ങിമരണനിരക്ക് കൂടുകയാണ്. ഒരു ദിവസം ശരാശരി മൂന്നുപേർ വെള്ളത്തിൽ വീണ് മരിക്കുന്നെന്നാണ് അഗ്നിരക്ഷാസേനയുടെ കണക്ക്.
വെള്ളത്തിൽവീഴുന്നവരെ നാല് മിനിറ്റിനുള്ളിൽ രക്ഷപ്പെടുത്താൻ കഴിയുന്നില്ലെങ്കിൽ രക്ഷപ്പെടാനുള്ള സാധ്യത വിരളമാണ് . നദി, കുളം, പാറക്കെട്ട് എന്നിവിടങ്ങളിലാണ് മുങ്ങിമരണം സംഭവിക്കുന്നത്. കൂട്ടംകൂടി കുളിക്കാനിറങ്ങുന്ന പലരും അപകടം പതിയിരിക്കുന്നത് അറിയാറില്ല. നീന്തൽ അറിയാത്തതും പ്രശ്നമാകുന്നു. നീന്തൽ പരിശീലിക്കാതെ തന്നെ നീന്താനാകുമെന്ന് കരുതുന്നതും കുഴപ്പങ്ങൾക്കിടയാക്കുന്നു. പുഴകളിലും തോടുകളിലും കുളങ്ങളിലും കുളിക്കാൻ ഇറങ്ങുന്ന കുട്ടികളും യുവാക്കളും പ്രത്യേകിച്ച് അവരുടെ മാതാപിതാക്കന്മാരും ഇക്കാര്യത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.
Follow us on :
Tags:
More in Related News
Please select your location.