Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം മഹാദേവ ക്ഷേത്രത്തിന് സമീപം കന്നട തെലുങ്ക് സമൂഹത്തിൽ തീ പിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം.

18 Jan 2025 13:04 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൻ്റെ കിഴക്കേനടയിലുള്ള

കന്നട തെലുങ്ക് സമൂഹത്തിന്റെ സരസ്വതി മണ്ഡപത്തിന് തീ പിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. നൂറ്റാണ്ടുകൾ പഴക്കമുള്ള തടികൊണ്ട് നിർമ്മിച്ച

നാലുകെട്ടോടുകൂടിയ സരസ്വതി മണ്ഡപത്തിൽ നിന്നും തീയും പുകയും ഉയർന്നതിന് ശേഷം ആളിപ്പടരുകയായിരുന്നു. വൈക്കത്ത് നിന്നും ഫയർസ്റ്റേഷൻ ഓഫീസർ പ്രതാപ് കുമാറിൻ്റെ നേതൃത്വത്തിൽ രണ്ട് ഫയർ യൂണിറ്റുകൾ എത്തി രണ്ട് മണിക്കൂർ എടുത്താണ് തീ പൂർണ്ണമായി കെടുത്താനായത്.

നവരാത്രി നാളുകളിൽ പൂജയും പ്രത്യേക എഴുത്തിനും ഉപയോഗിക്കുന്ന മണ്ഡപവും ഇതിൻ്റെ ഓട് മേഞ്ഞ മേൽക്കൂരയും പൂർണ്ണമായി കത്തി നശിച്ചു. അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. ദിവസവും പുലർച്ചെയും വൈകിട്ടും നാലുകെട്ടിനുള്ളിലെ സരസ്വതി മണ്ഡപത്തിൽ ദീപം തെളിയിക്കാറുണ്ട്. ഇതിൽ നിന്നും തീ പടർന്നതാകാം തീപിടുത്തത്തിന് കാരണമെന്ന നിഗമനത്തിലാണ് ഫയർഫോഴ്സ്.

Follow us on :

More in Related News