Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെച്ചൂർ ടി.ആർ ഡോക്കിൽ അറ്റകുറ്റപ്പണികൾക്കായി കയറ്റിയ ഹൗസ് ബോട്ടുകൾ പൂർണ്ണമായി കത്തി നശിച്ചു

18 May 2024 18:04 IST

santhosh sharma.v

Share News :

വൈക്കം: അറ്റകുറ്റപ്പണികൾക്കായി ഡ്രൈ ഡോക്കിൽ കയറ്റിയ ഹൗസ് ബോട്ടുകൾ കത്തി നശിച്ചു. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെ വെച്ചൂർ ടി.ആർ ഡോക്കിൽ ആയിരുന്നു സംഭവം. കുമരകത്ത് സർവീസ് നടത്തുന്ന കുമരകം കാസിൽ, അക്വാ ജംബോ, എന്നീ ഹൗസ് ബോട്ടുകളാണ് തീപിടിച്ചുപൂർണ്ണമായി കത്തി നശിച്ചത്. ഇതിൽ അക്വാ ജംബോ ബോട്ടിന്റെ വശങ്ങളിൽ വെൽഡിങ് ജോലികൾ നടന്നിരുന്നു ഇതിനിടെ വീണു കിടന്ന തീപ്പൊരിയിൽ നിന്നാണ് തീപിടിച്ചതെന്നാണ് സൂചന. വൈക്കത്തു നിന്നും ഫയർഫോഴ്സ് എത്തിയപ്പോഴേക്കും രണ്ട് ബോട്ടുകളും പൂർണമായും കത്തി തീർന്നിരുന്നു. രണ്ടു ബോട്ടുകൾക്കുമായി ഒന്നരക്കോടിയിലേറെ രൂപയുടെ നഷ്ടമാണ് ഉടമകൾക്ക് ഉണ്ടായത്.

Follow us on :

More in Related News