Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Feb 2026 15:24 IST
Share News :
വൈക്കം: സ്കൂട്ടർ അപകടത്തിൽ സർക്കാർ ജീവനക്കാരന് ഗുരുതര പരിക്ക്. ചെമ്മനത്തുകര വെളിയിൽ വീട്ടിൽ ജെയിംസ് തോമസ് (54) നാണ് പരിക്കേറ്റത്. ചെമ്മനത്തുകര - പൈനുങ്കൽ പെരുഞ്ചേരി ഭാഗത്ത് ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന് റോഡിൽ കിടന്ന ഇയാളെ നാട്ടുകാരാണ് ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.വിദഗ്ധ ചികിത്സക്കായി പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇത് വഴി പോയ മറ്റെതോ വാഹനം സ്കൂട്ടിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഇരുചക്രവാഹനത്തിന് കൂടുതൽ കോടുപാടുകൾ സംഭവിച്ചിട്ടില്ല. കോട്ടയം ഏ.ആർ ഓഫീസിലെ ഉദ്യോഗസ്ഥനാണ് പരിക്കേറ്റ ജെയിംസ്.
Follow us on :
Tags:
More in Related News
Please select your location.