Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്.

12 Oct 2024 22:33 IST

- santhosh sharma.v

Share News :

തലയോലപ്പറമ്പ്: മറ്റൊരു വാഹനത്തെ മറിക്കുന്നതിനിടെ ബൈക്ക് എതിരെ വന്ന കാറുമായി കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്.തലയോലപ്പറമ്പ് പാലാം കടവ് കൊച്ചുപുരയ്ക്കൽ വീട്ടിൽ സുമേഷ് (38) നാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 9 മണിയോടെ തലയോലപ്പറമ്പ്-എറണാകുളം റോഡിൽ

പള്ളിക്കവലയ്ക്ക് സമീപമാണ് അപകടം. തലപ്പാറയിൽ നിന്നും തലയോലപ്പറമ്പിലേക്ക് വരികയായിരുന്നു ബൈക്ക്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ റോഡിലെ കുഴിയിൽ ചാടി നിയന്ത്രണം വിട്ട് എതിരെ വന്ന കാറിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു.റോഡിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തിൽ ബൈക്കിൻ്റെയും കാറിൻ്റെയും മുൻവശം തകർന്നു. കാർ യാത്രികൻ വെട്ടിക്കാട്ട് മുക്ക് തോട്ടകത്ത് ആസിഫിന് നിസ്സാര പരിക്കേറ്റു.അപകടത്തെ തുടർന്ന്

പ്രധാന റോഡിൽ 20 മിനിട്ടോളം ഗതാഗതം തടസ്സപ്പെട്ടു. തലയോലപ്പറമ്പ് സബ് ഇൻസ്പെക്ടർ പി.എസ് സുധീരൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.





Follow us on :

More in Related News