Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുടുംബസമേതം ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ട്രെയിനിൽ കുഴഞ്ഞു വീണ് യുവാവ് മരിച്ചു.

07 Jan 2026 13:08 IST

santhosh sharma.v

Share News :

വൈക്കം: ക്ഷേത്രദർശനം കഴിഞ്ഞ് തിരികെ ട്രെയിനിൽ മടങ്ങി വരുന്നതിനിടെ കുഴഞ്ഞു വീണ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ചങ്ങനാശ്ശേരി ശാന്തിപുരം പോളച്ചിറ വീട്ടിൽ നിഥിൻ (30)ആണ് മരിച്ചത്. തിരുവനന്തപുരം ഇൻഫോപാർക്കിലെ ഉദ്യോഗസ്ഥനാണ് മരിച്ച നിഥിൻ. ഇന്നലെ വൈകിട്ട് 5 മണിയോടെ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കുടുംബസമേതം ആലുവ തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് തിരികെ ചങ്ങനാശ്ശേരിയിലേക്ക് ട്രെയിനിൽ വരുന്നതിനിടെയാണ് സംഭവം.

തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വേണാട് എക്സസ്പ്രസ് ട്രെയിനിൽ വച്ച് നിഥിന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് സഹയാത്രികർ വൈക്കം റോഡ് സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ ചങ്ങല വലിച്ച് നിറുത്തുകയായിരുന്നു. കുടുംബാംഗങ്ങളുടേയും സ്റ്റേഷൻ മാസ്റ്ററുടെയും നേതൃത്വത്തിൽ ഇവിടെ നിന്നും ഉടൻ മുട്ടുചിറയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ തീവ്ര പരിപചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ അല്പസമയത്തിനകം തന്നെ നിഥിൻ മരണമടയുകയായിക്കുന്നു.

കടുത്തുരുത്തി പോലീസ് മേൽനടപടി സ്വീകരിച്ചു.

Follow us on :

More in Related News