Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തലയിൽ മൂന്നാഴ്ച്ചക്കുള്ളിൽ മൂന്നാമത്തെ അപകടം:മരത്തടികൾ കയറ്റി പോവുകയായിരുന്ന ലോറി മറിഞ്ഞു

16 Apr 2025 19:23 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തലയിൽ വീണ്ടും അപകടം.മരത്തടികൾ കയറ്റി പോവുകയായിരുന്ന ലോറി മറിഞ്ഞു.ഇന്ന് പുലർച്ചെ രണ്ടുമണിക്ക് മണത്തല പള്ളിക്ക് മുൻവശമാണ് അപകടം ഉണ്ടായത്.തലയ്ക്കും,കാലിനും പരിക്കേറ്റ ഡ്രൈവർ കണ്ണൂർ സ്വദേശി മോഹനനെ(65)ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്കുകൾ നിസ്സാരമായതിനാൽ പിന്നീട് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.കുടകിൽ നിന്നും പെരുമ്പാവൂരിലേക്ക് മരത്തടികളുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.വാഹനത്തിൽ മറ്റാരും ഉണ്ടായിരുന്നില്ല.അപകടത്തെ തുടർന്ന് മണത്തലയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപെട്ടു.പിന്നീട് മറ്റൊരു ലോറിയിലേക്ക് മരത്തടികൾ മാറ്റി.മൂന്നാഴ്ച്ചക്കുള്ളിൽ മൂന്നാമത്തെ ലോറിയാണ് ഇതേ സ്ഥലത്ത് മറിയുന്നത്.ഇരുമ്പ് പൈപ്പുകളുമായി പോയിരുന്ന ലോറിയും,മരം കയറ്റി പോയിരുന്ന മറ്റൊരു ലോറിയുമാണ് ഇവിടെ മറിഞ്ഞത്.  



Follow us on :

More in Related News