Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അയ്യപ്പ ഭക്തരുടെ കാറും ടവേരയും കൂട്ടിയിടിച്ച് 6 പേർക്ക് പരുക്ക്

20 Oct 2024 20:40 IST

PEERMADE NEWS

Share News :



പീരുമേട്: വണ്ടി പെരിയാർ 62 -ാം മൈൽ പള്ളി പടിയിൽ കാറും ടവേരയും കൂട്ടിയിടിച്ച് 6 പേർക്ക് പരുക്ക്. ഞായറാഴ്ച നാലിനായിരുന്നു അപകടം

ചെന്നൈ വൽസരപാക്കത്തു നിന്ന് ശബരിമല ദർശനത്തിന് പോയ അയ്യപ്പഭക്തരുടെ കാറും മൂങ്കലാർ നിന്നും ഇന്ധനം നിറക്കാനെത്തിയ ടവേരയുമാണ് കൂട്ടിയിടിച്ചത്. തലക്ക് ഗുരുതര പരുക്കേറ്റ വൽസര പാക്കം സ്വദേശി വെങ്കിട്ടരാമ (52 )നെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കാർയാത്രികരായ ജയരാമൻ (57), സാരഥി (60), ഡ്രൈവർ ജഗൻ (38) എന്നിവർക്ക് വണ്ടി പെരിയാർ ആരോഗ്യ കേ

ന്ദ്രത്തിൽ പ്രവേശിപ്പിച്ച്

പ്രഥമ ശുശ്രുഷ നൽകി. sവേരയിൽ ഉണ്ടായിരുന്ന മൂക്കലാർ തടത്തിൽ വീട്ടിൽ പ്രദിൻ (36) , നീലാംബരൻ (63) എന്നിവർക്കും പരുക്കേറ്റു. ഇടിയുടെ അഘാതത്തിൽ ഇരു വാഹനങ്ങൾക്കും സാരമായി കേട് പറ്റി. വണ്ടി പെരിയാർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Follow us on :

More in Related News