Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jun 2024 18:39 IST
Share News :
പീരുമേട്:
ശക്തമായ മഴയെ തുടർന്ന് വണ്ടിപ്പെരിയാർ വാളാടി എച്ച്.എം.എൽ പ്ലാന്റേഷൻ വക എസ്റ്റേറ്റ് ലയം ഇടിഞ്ഞു വീണു. എസ്റ്റേറ്റ് ജോലിക്കാരായ ശശി ഓമന ദമ്പതികൾ താമസിച്ചിരുന്ന ലയത്തിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞ് വീണത് . ഈ സമയം ലയത്തിൽ ആൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി . പ്ലാന്റേഷൻ ഇൻസ്പെക്ടർ അടക്കമുള്ളവർ സ്ഥലം സന്ദർശിച്ച് ലയത്തിലെ താമസക്കാരായ 6 ഓളം കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നതിന് എസ്റ്റേറ്റ് മാനേജ്മെന്റിന് നിർദേശം നൽകി.
ഇന്നലെ രാവിലെ പത്തോടെ വാളാടി എസ്റ്റേറ്റ്- ഫാക്ടറിക്ക് സമീപം താമസക്കാരായ എസ്റ്റേറ്റ് തൊഴിലാളികളായ ശശി ഓമന ദമ്പതികൾ താമസിച്ചിരുന്ന ലയത്തിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞ് വീണത്. ശശിക്ക് സുഖമില്ലാതിരുന്നതിനാൽ ആശുപത്രിയിൽ പോയ സമയത്തായിരുന്നു ലയത്തിന്റെ ഒരുഭാഗം ഇടിഞ്ഞ് വീണത്.അതിനാൽ വൻ അപകടമൊഴിവായെങ്കിലും തങ്ങളുടെ ലയത്തിൽ ഉണ്ടായിരുന്ന
ഗൃഹോപകരണങ്ങൾക്ക് കേട് പറ്റിയാതി ഇവർ പറഞ്ഞു. . ലയങ്ങളുടെ ശോചനീയാവസ്ഥ പരിഗണിച്ച് ഇവിടെ താമസക്കാരായ കുടുംബങ്ങളെ മാറ്റി പാർപ്പിക്കണമെന്ന് വില്ലേജ് അധികൃതർ പ്ലാന്റേഷൻ വിഭാഗത്തിന് നിർദേശം നൽകിയിരുന്നതുമാണ്. തുടർന്ന് ജില്ലാ കലക്ടർ സംഭവത്തിൽ ഇടപെട്ടതിനെ തുടർന്ന് പ്ലാന്റേഷൻ ഇൻസ്പെക്ടർ അടക്കമുള്ളവർ സ്ഥലം സന്ദർശിച്ചു . ലയത്തിൽ താമസക്കാരായ കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നതിന് എസ്റ്റേറ്റ് മാനേജ്മെന്റിന് നിർദേശം നൽകിയിട്ടുള്ളതായി പ്ലാന്റേഷൻ ഇൻസ്പെക്ടർ അബ്ദുൾ ഖാദർ പറഞ്ഞു.
Follow us on :
More in Related News
Please select your location.