Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൂട്ടുകാരൊത്ത് നാരങ്ങാതോട് പതങ്കയം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.

07 May 2025 19:35 IST

UNNICHEKKU .M

Share News :



മുക്കം: പത്തംഗ സംഘത്തോടപ്പം നാരങ്ങാത്തോട് പതങ്കയം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് കയത്തിൽ മുങ്ങി മരിച്ചു. വള്ളിക്കുന്ന് കടലുണ്ടി നഗരം സ്വദേശി തൂലിക്കൽ അബ്ബാസിന്റെ മകൻ റെമീസ് ഷെഹഷാദ് (20 മരിച്ചത്.

അഞ്ച് ബൈക്കുകളിലാണ് പത്ത് പേർ പതങ്കയത്ത് എത്തിയത്. രക്ഷാപ്രവർത്തനം നടത്തി ഉടൻതന്നെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടലുണ്ടി നഗരത്തെ പെട്രോൾ പമ്പ് ജീവനക്കാരനാണ്.

പതങ്കയം പുഴയിലെ വെള്ളച്ചാട്ടത്തിൽ ഇരുപതഞ്ച് ജീവനാണ് ഇതിനകം പൊലിഞ്ഞത്. ഏപ്രിൽ 18ന് എൻ ഐ ടി വിദ്യാർത്ഥി രേവന്ത് (21) വിദ്യാർത്ഥിയാണ് ഏറ്റവും ഒടുവിലായി പതങ്കയത്ത് മുങ്ങി മരിച്ചത്. നാട്ടുകാരും, കോടഞ്ചേരി ഗ്രാമ പഞ്ചായത്തും അപകട മേഖലായണന്ന് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചങ്കിലും പലപ്പോഴും ശ്രദ്ധിക്കാതെയാണ് കുളിർമ്മ കുളിക്കാൻ സഞ്ചാരികൾ എത്തുന്നത്.

അടിയന്തരമായി ലൈഫ് ഗാർഡുകളെ നിയമിക്കുക,പുഴയിലേക്ക് ഇറങ്ങാനുള്ള മാർഗം അടയ്ക്കുക, കോടഞ്ചേരി തിരുവമ്പാടി പഞ്ചായത്തുകൾ പുഴയുടെ ഇരുകരകളിലും പോലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തുക സംവിധാനങ്ങൾ നടപ്പിലാക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.


ചിത്രം: റമീസ് ഷെഹഷാദ്

Follow us on :

More in Related News