Tue Dec 12, 2023 10:56 PM 1ST

Kerala India  

Sign In

തലയോലപ്പറമ്പിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിച്ചു, താഴ്ച്ചയിലേക്ക് മറിയാതെ യാത്രക്കാർ രക്ഷപ്പെട്ടു.

10 Jul 2024 16:46 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിച്ച് അപകടം. എറണാകുളം സ്വദേശികളായ വൃദ്ധ ദമ്പതികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് 2 ന് വെട്ടിക്കാട്ട് മുക്ക് പാലത്തിന് സമീപമാണ് അപകടം. കോട്ടയത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം തിരികെ എറണാകുളത്തേക്ക് മടങ്ങുന്നതിനിടെയാണ് കാർ അപകടത്തിൽപ്പെട്ടത്.15 അടിയോളം താഴ്ച്ചയിലേക്ക് മറിയാതെ

റോഡരികിലെ മരത്തിൽ ഇടിച്ച് കാർ നിന്നതിനാൽ ദുരന്തം ഒഴിവായി. ശബ്ദം കേട്ട് സമീപവാസികൾ എത്തിയാണ് കാറിലുണ്ടായിരുന്നു ദമ്പതികളെ പുറത്തിറക്കിയത്. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം പൂർണ്ണമായി തകർന്നു.


Follow us on :

More in Related News