Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തലയോലപ്പറമ്പ് സ്വദേശിയുടെത്; പാലക്കാട് വാളയാർ വനമേഖലയിൽ നിന്നാണ് ഇന്നലെ മൃതദേഹ അവശിഷ്ടം കിട്ടിയത്.

12 Dec 2025 18:33 IST

santhosh sharma.v

Share News :

വൈക്കം: പാലക്കാട് വാളയാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തലയോലപ്പറമ്പ് സ്വദേശിയായ പഞ്ചായത്ത് ക്ലർക്കിന്റേത് തന്നെ എന്ന് സ്ഥിരീകരിച്ചു. തലയോലപ്പറമ്പ് 

തലപ്പാറ വി.എസ് നിവാസിൽ പരേതരായ കെ.കെ വിജയൻ ആചാരി, ശിവപ്രിയ ദമ്പതികളുടെ മകൻ കെ.വി വിപിൻ ദാസ് (40) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് പാലക്കാട് വാളയാർ വനമേഖലയിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെട്രോൾ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്തുനിന്നും ഇയാൾ ധരിച്ചിരുന്ന വസ്ത്രവും ആധാർ കാർഡും ലഭിച്ചതാണ് മൃതദേഹം തിരിച്ചറിയാൻ സഹായിച്ചത്. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലർക്കായ വിപിൻദാസ് ബിഎൽഒ കൂടിയാണ്. ഒക്ടോബർ 31നാണ് പാലാരിവട്ടത്തിൽനിന്ന് ഇയാളെ കാണാതായത്. തലയോലപ്പറമ്പിൽ നിന്നും എറണാകുളത്തെ ഭാര്യവീട്ടിൽ പോയ ശേഷം രാവിലെ അവിടെ നിന്നും ജോലിക്കായി പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങിയ ഇയാളെ പിന്നീട് കാണാതാവുകയായിരുന്നു. ജോലി സ്ഥലത്തും തിരികെ വൈകിട്ട് വീട്ടിലും എത്താതെ വന്നതിനെ തുടർന്ന് ബന്ധുക്കൾ പാലാരിവട്ടം പോലീസിൽ നൽകുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വോഷണം നടത്തുന്നതിനിടെയാണ് വ്യാഴാഴ്ച വൈകിട്ട് വാളയാർ പോലീസ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

ഭാര്യ - റിനി (പാലാരിവട്ടം). മക്കൾ - വിനീത്, വിവേക് (ഇരുവരും കീഴൂർ സെൻ്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥികൾ ).സഹോദരങ്ങൾ - ശ്രീരജ്ഞിനി, ശ്രീലക്ഷ്മി.

സംസ്ക്കാരം നാളെ (ഡിസംബർ 13ന് ) ശനിയാഴ്ച രാവിലെ 11ന് തലയോലപ്പറമ്പ് തലപ്പാറയിലുള്ള വീട്ടുവളപ്പിൽ.

Follow us on :

More in Related News