Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മറവൻതുരുത്തിൽ ശക്തമായ കാറ്റിലും മഴയിലും നിർദ്ധന കുടുംബത്തിൻ്റെ ഓട് മേഞ്ഞ വീട് തകർന്നു;ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം.

03 Sep 2024 22:21 IST

- santhosh sharma.v

Share News :

തലയോലപ്പറമ്പ്: ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മറവൻതുരുത്ത് പഞ്ചായത്ത് ഒന്നാം വാർഡിൽ വഞ്ചിപ്പുരക്കൽ പരമേശ്വരൻ്റെ വീട് തകർന്നു.

ഒരു വശം തളർന്ന പരമേശ്വരൻ ഉൾപ്പെടെ 6 അംഗങ്ങളാണ് ഈ ഓട് മേഞ്ഞ കുടിലിൽ താമസിക്കുന്നത്. ശക്തമായ കാറ്റിൽ ഓട് ഉൾപ്പടെ നിലംപൊത്തി. വീട്ടുകാർ ആരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു .മഴ പെയ്താൽ ഇവരുടെ വീട്ടിലേക്കുള്ള നടപ്പാതയിൽ വെള്ളം കയറി സഞ്ചാര യോഗ്യമല്ലാത്ത സ്ഥിതിയാണ്.വീട് തകർന്നതോടെ ഇനി എങ്ങോട്ട് പോകുമെന്ന അവസ്ഥയിലാണ് ഈ നിർദ്ധന കുടുംബം.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പ്രീതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങൾ വീട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

Follow us on :

More in Related News