Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് നിയന്ത്രണം വിട്ട ഓട്ടോ പാടശേഖരത്തിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം.

26 Sep 2024 15:30 IST

- santhosh sharma.v

Share News :

വൈക്കം: നിയന്ത്രണം വിട്ട പാസഞ്ചർ ഓട്ടോ പാടശേഖരത്തിലേക്ക് മറിഞ്ഞതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. ചേർത്തല മുട്ടത്തിപ്പറമ്പ് ഉള്ളാടശേരിൽ ജിബുമോൻ (42) ആണ് മരിച്ചത്. വെച്ചൂർ - കല്ലറ റോഡിൽ കൊടുതുരുത്ത് ഉഴത്തിൽ ഭാഗത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. വെച്ചൂർ പൂവത്തിക്കരി പാടത്തേക്ക് മറിഞ്ഞ ഓട്ടോയിൽ നിന്നു തെറിച്ചു വീണ ജിബുമോന്റെ തല ചെളിയിൽ പുതഞ്ഞു പോയ നിലയിലായിരുന്നു. ഓടിയെത്തിയ നാട്ടുകാരും മറ്റും ചേർന്ന് ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോയിലുണ്ടായിരുന്ന ജിബുവിൻ്റെ ഭാര്യ സുരമ്യയ്ക്കും സാരമായി പരിക്കേറ്റു.

അസുഖബാധിതയായ ഭാര്യ സുരമ്യയെയുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയ ശേഷം വീട്ടിലേക്ക് മടങ്ങി വരുമ്പോഴായിരുന്നു അപകടം. സുരമ്യ ആശുപത്രിയിൽ ചികിത്സയിലാണ്. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു.




Follow us on :

More in Related News