Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം മറവൻതുരുത്തിൽ നിയന്ത്രണം വിട്ട കാർ കുളത്തിലേക്കു മറിഞ്ഞു. നാലംഗ കുടംബം അത്ഭുതകരമായി രക്ഷപ്പെട്ടു.

15 May 2024 11:57 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട കാർ കുളത്തിലേക്കു മറിഞ്ഞു. നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. വൈക്കം മറവൻതുരുത്ത് മണിയശേരി ക്ഷേത്രത്തിനു സമീപം മുട്ടത്തു കുളത്തിലേക്കാണ് കാർ മറിഞ്ഞത്. ബുധനാഴ്ച പുലർച്ചെ 4 മണിയോടെയാണ് അപകടം. മൂന്നാറിൽ വിനോദയാത്ര പോകുന്നതിനിടെയാണ് അപകടം. കാറിനുള്ളിൽ ഉണ്ടായിരുന്ന മറവൻതുരുത്ത് മണയശേരി ക്ഷേത്രത്തിന് സമീപം പാറപ്പുറം വീട്ടിൽ നൗബിൻ (30) ഇയാളുടെ ഭാര്യ - ഷഹനാസ് (26),മക്കളായ - നൂഹ മറിയം (4), നിഹമറിയം (2)

എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.  

വീതികുറഞ്ഞ റോഡിൽ വളവ് തിരിയുന്നതിനിടെയാണ് കാർ കുളത്തിലേക്ക് മറിഞ്ഞത്. റവന്യു, പഞ്ചായത്ത് എന്നിവരുടെ ഉടമസ്ഥതയിലുള്ള 22 സെൻ്റ് വരുന്ന

കുളം കല്ല് കെട്ടി സംരക്ഷിക്കണമെന്ന് പ്രദേശവാസികളുടെ ആവശ്യം ശക്തമാണ്. കുളം സംരക്ഷിക്കാൻ 25 ലക്ഷം രൂപ കേന്ദ്രഫണ്ട് അനുവദിച്ചിട്ട് ഒരു വർഷത്തിനു മുകളിലായി. പഞ്ചായത്തിന് ഉടമസ്ഥാവകാശം കിട്ടിയാലേ ഇക്കാര്യത്തിൽ നടപടി ഉണ്ടാകു.

Follow us on :

More in Related News