Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Dec 2025 08:57 IST
Share News :
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാറിലുണ്ടായിരുന്ന നടുവണ്ണൂർ തലപ്പന സത്യൻ (55) ആണ് മരിച്ചത്. 3 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു അപകടം നടന്നത്. തമിഴ്നാട് ദേവാലയിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസ് നടത്തുന്ന CWMS ബസ് താമരശ്ശേരി പെരുമ്പള്ളിയിൽ വെച്ച് ദിശ തെറ്റി വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഇരുവാഹനങ്ങളും സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്.അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നിരുന്നു.
സത്യനൊപ്പം കാറിലുണ്ടാ യിരുന്ന നടുവണ്ണൂരിലെ ഹൈ ലാസ്റ്റ് റൂഫിങ് കമ്പനി മാനേജി ങ് ഡയറക്ടർ നടുവണ്ണൂർ മന്ദ ങ്കാവ് ചേനാത്ത് വീട്ടിൽ സുരേ ഷ് ബാബു, ജീവനക്കാരൻ തിക്കോടി മുതിരക്കാലിൽ വീട്ടിൽ സുർജിത്ത് (38) എന്നിവർക്കും ബസ് യാത്രക്കാരിയായ ദേവാല സ്വദേശിനി പുഷ്പറാണിക്കും (64) പരിക്കേറ്റു.
ദേവാലയിൽനിന്ന് കോഴി ക്കോട്ടേക്ക് വന്ന സി.ഡബ്ല്യു.എം .എസ് ബസും അടിവാരം ഭാഗ ത്തേക്ക് പോയ കാറുമാണ് കൂ ട്ടിയിടിച്ചത്. കോഴിക്കോട് മെഡി ക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രിയോ ടെയാണ് സത്യൻ മരിച്ചത്. ഭാര്യ: രജിത. മക്കൾ: സൂര്യ, ആര്യ, രോ ഹിത. മരുമക്കൾ: നൈൻ ലാൽ (പന്തിരിക്കര), അതുൽ (വാക യാട്). പിതാവ്: ശങ്കരൻ, മാതാ വ്: നാരായണി. സഹോദരങ്ങൾ: ബാബു, അനിത്ത് കുമാർ.
Follow us on :
Please select your location.