Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം ജങ്കാർ ജട്ടിയിലെ കായലിലേക്ക് തുറന്നു കിടക്കുന്ന ഭാഗത്ത് സംരക്ഷ വേലിയില്ല; അപകടം പതിയിരിക്കുന്നു.

25 Sep 2024 20:52 IST

santhosh sharma.v

Share News :

വൈക്കം: ജങ്കാർ ജട്ടിയിലെ കായലിലേക്ക് തുറന്നു കിടക്കുന്ന ഭാഗം ആലുമിനിയം ഗാർഡോ, മറ്റു സംവിധാനങ്ങളോ കൊണ്ട് സംരക്ഷിക്കാത്തത് മൂലം അപകടം പതിയിരിക്കുന്നു. വൈക്കം - തവണ കടവ് ജംങ്കാർ നിലച്ചിട്ട് മാസങ്ങളായെങ്കിലും ജങ്കാർ ജട്ടിയിലെ കായലിലേക്ക് തുറന്നു കിടക്കുന്ന ഈ ഭാഗം അപകടരഹിതമായി സംരക്ഷിക്കുന്നതിന് അധികൃതർ ഇതുവരെ തയ്യാറായിട്ടില്ലാത്തതിനാൽ വാഹനം കായലിൽ വീണ് ദുരന്തം ഉണ്ടാകാൻ സാധ്യത ഏറെയാണെന്ന് നാട്ടുകാർ പറയുന്നു.

വൈക്കം ബീച്ച്, പോലീസ് കോട്ടേഴ്സ്, ഡിവൈഎസ്പി ഓഫീസ്, കെടിഡിസി, റസ്റ്റ് ഹൗസ് എന്നിവിടങ്ങളിലേക്ക് ഇരു ചക്ര വാഹനങ്ങൾ ഉൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങളാണ് നിത്യേന എത്തുന്നത്. പ്രധാന വഴിയിൽ കായലിലേക്ക് തുറന്നു കിടക്കുന്ന ഈ ഭാഗത്ത് അപകടം ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്. കഴിഞ്ഞ ദിവസം കൈപ്പുഴമുട്ടിൽ ഉണ്ടായ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ വൈക്കത്തെ ജങ്കാർ സർവീസ് പുനരാരംഭിക്കുന്നതുവരെ ജങ്കാർ ജട്ടിയിൽ അപകടം ഉണ്ടാകാതിരിക്കുവാൻ വേണ്ട നടപടികൾ ബന്ധപ്പെട്ടവർ ചെയ്തില്ലെങ്കിൽ വൻദുരന്തത്തിന് വൈക്കവും സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് നാട്ടുകാർ പറയുന്നു.

Follow us on :

More in Related News