Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Sep 2024 21:32 IST
Share News :
കോട്ടയം: കുമരകം കൈപ്പുഴമുട്ടിൽ കൈപ്പുഴ ആറ്റിൽ കാർ വെള്ളത്തിൽ വീണു. തിങ്കളാഴ്ച രാത്രി 8.45 ഓടെയാണ് അപകടം.
കോട്ടയം ഭാഗത്തുനിന്നും തണ്ണീർമുക്കം ഭാഗത്തേക്ക് വന്ന കാർ കൈപ്പുഴമുട്ട് പാലത്തിൻറെ ഇടതുവശത്തെ സർവീസ് റോഡ് വഴി നേരെ ഓടിയെത്തിയാണ് ആറ്റിൽ വീണതെന്ന് നാട്ടുകാർ പറയുന്നു.
കാറിൻറെ ഉള്ളിൽ നിന്നും ആളുകളുടെ നിലവിളി ശബ്ദം കേട്ട് പ്രദേശവാസികൾ ഓടിയെത്തിയപ്പോൾ കാർ വെള്ളത്തിൽ മുങ്ങിത്താണു. തുടർന്ന് ആദ്യം നാട്ടുകാർ നിരവധിപേർ തോട്ടിൽ മുങ്ങി തിരച്ചിൽ നടത്തി.
സംഭവം അറിഞ്ഞ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തിരച്ചിൽ തുടങ്ങുകയും
വാഹനം കണ്ടെത്തി ഉയർത്താൻ ശ്രമം നടത്തുകയുമാണ്.
Follow us on :
Tags:
More in Related News
Please select your location.