Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Apr 2025 14:25 IST
Share News :
മുക്കം: വീട്ടിലേക്ക് സാധനങ്ങൾ വാങ്ങിമടങ്ങുകയായിരുന്ന കാറിന് തീ പിടിച്ചു.
തിങ്കളാഴ്ച രാവിലെ 9 മണിയോടെ തിരുവമ്പാടിയിലാണ് സംഭവം.തിരുവമ്പാടി അങ്ങാടിയിൽ ഭാര്യയോടപ്പം വീട്ടിലേക്ക് സാധനങ്ങൾ വാങ്ങി മടങ്ങുന്നതിനിടെ കാറിൻറെ മുൻഭാഗത്തുനിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. എ.സി. ഭാഗത്ത് നിന്നും തീ പടർന്നു പിടിക്കുന്നത് കണ്ട ഭാര്യ ഉടനെ കാർ നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. സമീപത്തെ ആൻസല ഭവനിൽ ഉണ്ടായിരുന്ന എക്സ്റ്റിംഗർ കൊണ്ടുവന്നു തീ അണച്ചതിനാൽ വലിയൊരു അപകടം ഒഴിവായി. വിനീത്കുമാർ പുത്തൻതെരു എന്നവരുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. എ.സി.യിൽ നിന്ന് ഷോർട്ട് സർക്ക്യൂട്ടയതാണ് തീപിടിക്കാൻ കാരണമായി പറയുന്നത്. 'വിവരമറിഞ്ഞ് മുക്കം അഗ്നി രക്ഷാ നിലയിൽ നിന്നും സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് പയസ് അഗസ്റ്റിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർമാരായ എം. അബ്ദുൾ ഷുക്കൂർ സി.മനോജ്, ഫയർ ഓഫീസർമാരായ പി.ടി. ശ്രീജേഷ്, കെ. മുഹമ്മദ് ഷനീ ബ് ,വൈ.പി.ഷറഫുദ്ദീൻ, എം.നിസാമുദ്ദീൻ, സി. വിനോദ്, കെ.എസ്. ശരത്, കെ.കെ ജയിഷൽ. സജിത അനിൽകുമാർ, പി കെ. രാജൻ, എന്നിവരടങ്ങിയ രണ്ട് യൂണിറ്റാണ് സംഭവ സ്ഥലത്തെത്തിയത്.
Follow us on :
Tags:
More in Related News
Please select your location.