Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൊടുപുഴ: നഗരസഭാ ബസ് സ്റ്റാൻഡിൽ ബസ് ദേഹത്ത് കയറി ഒരാൾ മരിച്ചു

08 Oct 2024 20:51 IST

- ജേർണലിസ്റ്റ്

Share News :


തൊടുപുഴ:കോതായിക്കുന്നിലെ സ്വകാര്യ ബസ് സ്റ്റാൻഡില് വയോധികൻ ബസിനു അടിയിൽപ്പെട്ട് മരിച്ചു.

കോതമംഗലം മലയൻകീഴ് അമ്മാപറമ്പിൽ എ.എ.കുട്ടപ്പൻ ചാലിൽ(68) ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. തൊടുപുഴ-മൂവാറ്റുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന ബസ് സമീപമാണ് കുട്ടപ്പൻ നിന്നിരുന്നത്. സ്റ്റാൻഡിൽ നിന്ന് ബസ് എടുത്ത സമയം കുട്ടപ്പൻ ബസിനടിയിലേക്ക് വീഴുകയായിരുന്നു. ബസ് കുട്ടപ്പന്റെ ശരീരത്ത് കൂടി കയറിയിറങ്ങി സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 

ഭാര്യ: വിജയ. മക്കൾ: ഉണ്ണിമോൾ,കൃഷ്ണപ്രിയ. മരുമക്കൾ: വിനോഷ് വെട്ടിനാൽ ചൂണ്ടി, അനു ഊന്നുകല്.

Follow us on :

More in Related News