Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് ഭാര്യ വിഷം കഴിച്ചതറിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ ഭർത്താവിന് ടോറസ്‌ ലോറി ഇടിച്ച് ഗുരുതര പരിക്ക്.

24 Jul 2024 21:29 IST

santhosh sharma.v

Share News :

വൈക്കം: വിഷം കഴിച്ചെന്ന കാര്യം ഭാര്യ ഫോണിൽ വിളിച്ച് പറഞ്ഞതിനെ തുടർന്ന് ഉടൻ വീട്ടിലേക്ക് പോകുകയായിരുന്ന ഭർത്താവിന് ടോറസ് ലോറി ഇടിച്ച് ഗുരുതര പരിക്ക്. ഉദയനാപുരം വൈക്കപ്രയാർ കൊച്ചു പാണയിൽ അരുൺ കുമാർ (38) നാണ് വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ പരിക്കേറ്റത്. വൈക്കം തുറുവേലിക്കുന്ന് ജംഗ്ഷന് സമീപം ബുധനാഴ്ച വൈകിട്ട് 5 മണിയോടെയാണ് അപകടം. താൻ ജീവനൊടുക്കാൻ വിഷം കഴിച്ചെന്ന് ഇയാളുടെ ഭാര്യ - സൗമ്യ (36) ഫോണിൽ വിളിച്ച് പറഞ്ഞതിനെ തുടർന്ന് ഉടൻ വീട്ടിലേക്ക് പോകുന്നതിനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ ടോറസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അരുണിനെയും വീട്ടിൽ വിഷം കഴിച്ച് അവശനിലയിലായ സൗമ്യയെയും ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല. ഓണ ഫണ്ട് അടക്കം വാങ്ങിയ തുക പലർക്കും മടക്കി നൽകാനുണ്ടെന്നും സാമ്പത്തിക ബാധ്യതയെ തുടർന്നാണ് സൗമ്യയുടെ ആത്മഹത്യാശ്രമം നടന്നതെന്നും പറയപ്പെടുന്നു.







Follow us on :

More in Related News