Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുമളിയിൽ വച്ച് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വൈക്കം സ്വദേശിയായ യുവാവ് മരിച്ചു.

21 Jun 2024 21:06 IST

santhosh sharma.v

Share News :

വൈക്കം: കുമളിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വൈക്കം സ്വദേശിയായ ഹോട്ടൽ മാനേജ്മെൻ്റ് കാരനായ യുവാവ് മരിച്ചു. വൈക്കം പട്ടശ്ശേരി അയ്യാരപ്പള്ളി തോമസ് ജോളി ദമ്പതികളുടെ മകൻ ടോം തോമസ് (27) ആണ് മരിച്ചത്. കുമളിയിലെ സ്വകാര്യ റിസോർട്ടിലെ ജീവനക്കാരനായ യുവാവ് ബുധനാഴ്ച രാത്രി സുഹൃത്തിൻ്റെ ബൈക്കുമായി ടൗണിലേക്ക് പോകുന്നതിനിടെ പിക് അപ്പ് വാനുമായി കൂട്ടി ഇടിച്ചാണ് അപകടം സംഭവിച്ചത്.സാരമായി പരിക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആന്തരിക രക്തശ്രവം മൂർച്ഛിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. സംസ്ക്കാരം നാളെ (ജൂൺ 22) ശനിയാഴ്ച രാവിലെ 10ന് വൈക്കം സെൻ്റ് ജോസഫ് ഫൊറോന പള്ളിയിൽ.ജോളി.സഹോദരങ്ങൾ - ജോസ് തോമസ്, ലാൽ തോമസ്.



Follow us on :

More in Related News