Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ടു

28 Apr 2024 17:14 IST

Enlight Media

Share News :

കോഴിക്കോട്: വെള്ളയില്‍ ഡ്രൈവര്‍ ഓട്ടോ റിക്ഷയിൽ കൊല്ലപ്പെട്ട നിലയിൽ. വെള്ളയില്‍ സ്വദേശി ശ്രീകാന്ത്(47) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ശ്രീകാന്തിന്റെ സുഹൃത്ത് കക്കോടി സ്വദേശി ജിതിനെ പോലീസ് കസ്റ്റഡിലിയെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. (Kozhikkode auto driver killed)

രാവിലെ നാട്ടുകാരാണ് ഓട്ടോയില്‍ ശ്രീകാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് രക്തക്കറയും ശ്രീകാന്തിന്റെ മുണ്ടും കണ്ടെത്തി. പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും ഉണ്ട്. ജിതിന്‍ മദ്യലഹരിയിലാണെന്ന് പോലീസ് പറഞ്ഞു.

ശ്രീകാന്തിന്റെ കാറിന് രണ്ട് ദിവസം മുമ്പ് ആരോ തീയിട്ടിരുന്നു. ഈ കാറിന് സമീപം തന്നെയാണ് ഓട്ടോ ഉണ്ടായിരുന്നത്. രാത്രി ശ്രീകാന്ത് വീട്ടില്‍ പോകാതെ ഓട്ടോയിലാണ് കിടന്നിരുന്നത്. ഈ സമയത്ത് സുഹൃത്ത് ജിതിനും ഒപ്പമുണ്ടായിരുന്നതായാണ് കരുതുന്നത്. കാര്‍ കത്തിയ സംഭവത്തിന് കൊലപാതവുമായി ബന്ധമുണ്ടോ എന്ന കാര്യം പോലീസ് പരിശോധിച്ചു വരികയാണ്.

Follow us on :

More in Related News