Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വണ്ടി പെരിയാറിൽ അപകടപരമ്പര, ആർക്കും പരുക്കില്ല

19 Jan 2025 21:13 IST

PEERMADE NEWS

Share News :



പീരുമേട് :  വണ്ടിപ്പെരിയാറിൽ അപകടം തുടർക്കഥയാകുന്നു . ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയുമായി മൂന്ന് അപകടങ്ങളാണ് ഈ മേഖലയിൽ ഉണ്ടായത് ശബരിമല ദർശനം കഴിഞ്ഞ് വന്ന അയ്യപ്പഭക്തരുടെ രണ്ടു വാഹനവും ചരക്ക് കയറ്റാൻ പോയ പിക്കവാനുമാണ് അപകടത്തിൽപ്പെട്ടത് .ശനിയാഴ്ച രാത്രി 11ന് ശബരിമലയിൽ നിന്നും ദർശനം കഴിഞ്ഞ് തമിഴ്നാട്ടിലേക്ക് പോയ 17 പേർ സഞ്ചരിച്ചിരുന്ന ട്രാ വലറാണ് വണ്ടിപ്പെരിയാർ 57 മൈലിന് സമീപം അപകടത്തിൽപ്പെട്ടത് 'എതിരെ വന്ന ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടയിലാണ് വാഹനം തെന്നിമാറി അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച വെളുപ്പിന് 3 മണിക്ക് വാളാടിയിൽ പിക്കപ്പ് വാൻ അപകടത്തിൽപ്പെട്ടത്. തേനിയിൽ നിന്നും റാന്നിയിലേക്ക് ചരക്കെടുക്കാൻ പോയ പിക്കപ്പ് ഡ്രൈവർ ഉറങ്ങിപ്പോയതിനാൽ അപകടത്തിൽപെട്ടത്. വാഹനത്തിൽ രണ്ട് പേർ ഉണ്ടായിരുന്നു, 57-ാംമൈൽ ട്രിനിറ്റി സ്കൂളിന് സമീപം ഞായറാഴ്ച രാവിലെ 8ന്  അയ്യപ്പഭക്തരായ കർണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത് .ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.മൂന്ന് അപകടങ്ങളിലും ആർക്കും പരുക്കില്ല എങ്കിലും വാഹനങ്ങൾക്ക് സാരമായ കേട് പറ്റി. വണ്ടിപ്പെരിയാർ പോലീസ്, ഹൈവേ പോലീസ് എന്നിവരെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Follow us on :

More in Related News