Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Nov 2024 22:00 IST
Share News :
വൈക്കം: മുളക്കുളത്ത് ആംബുലൻസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രോഗി മരിച്ചു.രണ്ട് പേർക്ക് പരിക്ക്. വ്യാഴാഴ്ച വൈകിട്ട് 7.30 ഓടെ പെരുവ വടുകുന്ന പുഴയിലാണ് അപകടം. ചെമ്മനാകരി ഇൻഡോഅമേരിക്കൻ ഹോസ്‌പിറ്റലിൽ നിന്ന് വന്ന ആംബുലൻസ് ആണ് അപകടത്തിൽ പെട്ടത്. ഡിസ്ചാർജ് ചെയ്ത രോഗിയെ പോത്താനിക്കാട്ടേക്ക് കൊണ്ടുപോകുമ്പോൾ ആണ് അപകടം. രോഗിയായ പോത്താനിക്കാട് പുൽപ്രായിൽ ബെൻസൺ ബേബി (37 ) ആണ് മരിച്ചത്. മൃതദേഹം പിറവം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ആംബുലൻസ് ഡ്രൈവർ
വെഞ്ഞാറൻ മൂട് മുക്കന്നൂർ
കാട്ടിൽ പുത്തൻ വീട്ടിൽ
ശിവപ്രസാദ് (41), ബെൻസൻ്റെ ബന്ധു
കാവക്കാട് ഏർപാലത്തിങ്കൽ ബൈജു (50) എന്നിവരെ സാരമായ പരിക്കുകളോടെ പൊതിയിലെ സ്വകാര്യ ആശുപത്രിയിലും
തുടർന്ന് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. മഴയത്ത്
നിയന്ത്രണം നഷ്ടപ്പെട്ട് ആംബുലൻസ് താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. നാട്ടുകാരാണ് ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയത്. വീഴ്ചയിൽ ആംബുലൻസ് പൂർണ്ണമായി തകർന്നു.
Follow us on :
Tags:
More in Related News
Please select your location.