Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Feb 2026 23:30 IST
Share News :
വൈക്കം: സ്കൂട്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടയത്ത് സ്വാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സർക്കാർ ജീവനക്കാരൻ മരിച്ചു. സഹകരണ വകുപ്പ് കോട്ടയം ഏ.ആർ ഓഫീസിലെ ഉദ്യോഗസ്ഥൻ വൈക്കം ചെമ്മനത്തുകര വെളിയിൽ വീട്ടിൽ ജെയിംസ് തോമസ് (54) ആണ് മരിച്ചത്. ചെമ്മനത്തുകര - പൈനുങ്കൽ പെരുഞ്ചേരി ഭാഗത്ത് ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം നടന്നത്. മറ്റൊരു വാഹനം തട്ടി റോഡിൽ തെറിച്ച് വീണ്
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കിടന്ന ഇയാളെ നാട്ടുകാർ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം വിദഗ്ധ ചികിത്സക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ ചൊവ്വാഴ്ച രാത്രി മരണം സംഭവിച്ചു. ഭാര്യ - വിജി ജെയിംസ് (നേഴ്സ് യു.കെ) അറുന്നൂറ്റിമംഗലം വേനക്കാമറ്റത്തിൽ കുടുംബാംഗം. മക്കൾ - എൽസ, അന്ന, മേരി (മൂവരും യു കെയിൽ വിദ്യാർഥികൾ ). സംസ്ക്കാരം പിന്നീട്.
Follow us on :
Tags:
More in Related News
Please select your location.