Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jun 2024 21:18 IST
Share News :
ഇടുക്കി:മൂന്നാറിൽ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് വീട്ടമ്മമരിച്ചു. മൂന്നാര്‍ എംജി കോളനിയിൽ കുമാറിന്റെ ഭാര്യ മാല (38)യാണ് മരിച്ചത്. അപകടസമയത്ത് മാല മാത്രമായിരുന്നു വീടിനുള്ളിൽ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു അപകടം.
മാലയുടെ ഇളയമകന് സ്കൂള്‍ വിട്ട് വീട്ടിലെത്തിയ സമയത്താണ് വീടിന്റെ അടുക്കള ഭാഗത്ത് മണ്ണിടിഞ്ഞുവീണത്. പുറത്തേക്കോടിയ മകന് അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മാലയെ പുറത്തെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇടുക്കിയിൽ മഴ ശ്കതമാണ്. മണ്ണിടിച്ചില്‍ ഭീഷണി ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.