Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉല്ലാസയാത്രക്കിടെ വൈക്കത്ത് വേമ്പനാട്ട് കായലിൽ മുങ്ങിത്താഴ്ന്ന യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.

28 Sep 2025 21:55 IST

santhosh sharma.v

Share News :

വൈക്കം: സുഹൃത്തുക്കൾക്കൊപ്പം വൈക്കം മറിഞ്ഞപുഴയിൽ ഉല്ലാസയാത്രയ്ക്ക് എത്തിയ ശേഷം വേമ്പനാട്ട് കായലിൽ മണൽതിട്ടയുള്ള ഭാഗത്ത് ഇറങ്ങി നീന്തുന്നതിനിടെ കയത്തിൽ മുങ്ങി താഴ്ന്ന് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. അങ്കമാലി അയ്രൂർ അണേകാട്ടിൽ വീട്ടിൽ രഘു (45)ൻ്റെ മൃതദേഹമാണ് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ മുങ്ങിയെടുത്തത്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ മുറിഞ്ഞപുഴ ഭാഗത്താണ് അപകടം ഉണ്ടായത്. സുഹൃത്തുക്കളായ മറ്റ് 12 പേരടങ്ങുന്ന സംഘത്തോടൊപ്പം ഉല്ലാസയാത്രക്കായി കാട്ടിക്കുന്ന് ക്കോക്കനട്ട് മെഡോസിൽ എത്തിയ ശേഷം മുറിഞ്ഞപുഴയിൽ ശിക്കാരി ബോട്ട് യാത്ര നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. മുറിഞ്ഞപുഴ കായലിൽ മണൽതിട്ടയുള്ള ഭാഗത്ത് സംഘം ഇറങ്ങുകയായിരുന്നു. ഇതിനിടെ രഘു നീന്തുന്നതിനിടെ കയത്തിൽ മുങ്ങി താഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് നാട്ടുകാരും വൈക്കത്ത് നിന്നും എത്തിയ ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിൽ 3.30 ഓടെ മുങ്ങി താഴ്ന്ന സ്ഥലത്തിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

ഭാര്യ - ദിവ്യ. മക്കൾ - അനന്ദു, നന്ദന (ഇരുവരും വിദ്യാർഥികൾ ). ഏപ്രിൽ 23ന് ബന്ധുക്കളോടൊപ്പം ഉല്ലാസയാത്രയ്ക്ക് എത്തിയ തിരുവനന്തപുരം സ്വദേശിയായ റിട്ടേഡ് കെൽട്രോൺ ഉദ്യോഗസ്ഥൻ ഈ ഭാഗത്ത് മണൽതിട്ടയിൽ ഇറങ്ങി നീന്തുന്നതിനിടെ കയത്തിൽപ്പെട്ട് മുങ്ങി മരിച്ചിരുന്നു. ഈ ഭാഗത്ത് ചില ഇടങ്ങളിൽ ചെളിയും ആഴമേറിയ കയങ്ങളും ഉള്ളത് അറിയാതെ അകപ്പെടുന്നതാണ് പലപ്പോഴും അപകടകങ്ങൾക്ക് കാരണം.

Follow us on :

More in Related News