Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം - ആലപ്പുഴ റോഡിൽ റോഡിനു കുറുകെ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.

01 Jun 2025 22:21 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം - ആലപ്പുഴ റോഡിനു കുറുകെ മരം കടപുഴകി വീണ് ഒന്നര മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുത കമ്പിയ്ക്കു മുകളിലൂടെ മരം വീണതിനെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധവും മണിക്കൂറുകളോളം നിലച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ചോടെ ചേരിൻചുവടു പാലത്തിന്‌ സമീപം നിന്നിരുന്ന വലിയ പാലമരമാണ് റോഡിനു കുറുകെ വീണത്. മരം വീണതിനെ തുടർന്ന് സമീപത്തെ പുരയിടത്തിലെ മതിലും തകർന്നു. വൈക്കത്തു നിന്നും വെച്ചൂർ ഭാഗത്തേക്കു യാത്രക്കാരുമായി സ്വകാര്യ ബസ് കടന്നു പോയ തൊട്ടു പിന്നാലെയാണ് മരം വീണത്.ഇതിനാൽ വൻ ദുരന്തം ഒഴിവായി. വൈക്കത്തു നിന്നും അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ സജീവിൻ്റെ നേതൃത്വത്തിൽ അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റെത്തി മരം മുറിച്ച് നീക്കിയാണ് പ്രധാന റോഡിൽ ഗതാഗതം പുന:സ്ഥാപിച്ചത്.

Follow us on :

More in Related News