Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറത്ത് ഫര്‍ണിച്ചര്‍ നിര്‍മ്മാണശാലയിലെ കട്ടര്‍ തട്ടി ശരീരം രണ്ടായി മുറിഞ്ഞു; തൊഴിലാളിക്ക് ദാരുണാന്ത്യം

31 Jan 2025 14:17 IST

Jithu Vijay

Share News :

മലപ്പുറം : മലപ്പുറം ആതവനാട്ടിൽ ഫർണിച്ചർ നിർമ്മാണശാലയിലെ കട്ടർ ശരീരത്തില്‍ തട്ടി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശ് സ്വദേശി സുബ്ഹാൻ അലിയാണ് (22)

മരിച്ചത്. ഫർണിച്ചർ നിർമ്മാണത്തിനിടെ കട്ടർ യുവാവിൻ്റെ വയറില്‍ തട്ടുകയായിരുന്നു. തുടർന്ന് ശരീരം രണ്ടായി മുറിഞ്ഞു. സ്ഥാപനത്തിലുണ്ടായിരുന്ന തൊഴിലാളികള്‍ ചേർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അടുത്ത മാസം വിവാഹം നടക്കാനിരിക്കെയായിരുന്നു അപകടം.

Follow us on :

More in Related News