Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലം നിർമാണത്തിനിടെ കോൺക്രീറ്റ് സ്ലാബ് റോഡിലേക്ക് വീണ് അപകടം

13 May 2025 18:03 IST

MUKUNDAN

Share News :

ചാവക്കാട്:ദേശീയപാത 66 എടക്കഴിയൂരിൽ പാലം നിർമ്മാണത്തിനിടെ കോൺക്രീറ്റ് സ്ലാബ് റോഡിലേക്ക് വീണ് അപകടം.എടക്കഴിയൂർ കാജാ സ്റ്റോപ്പിന്റെ പടിഞ്ഞാറെ സർവീസ് റോഡിലേക്കാണ് സ്ലാബ് തകർന്നുവീണത്.തലനാരിഴയ്ക്ക് വൻദുരന്തം ഒഴിവായി.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിലേക്കാണ് വലിയ സ്ലാബ് വീണത്.തുടർന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.ദേശീയപാതയുടെ പാലം നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ മുകളിൽ നിന്നും സ്ലാബ് അടർന്നുവീഴുകയായിരുന്നു.എസ്കലേറ്റർ കൊണ്ടുവന്ന് സ്ലാബ് മാറ്റിയതോടെയാണ് ഗതാഗതം പുനസ്ഥാപിക്കാനായത്.കഴിഞ്ഞ മാസം 3-ആം തിയ്യതി(ഏപ്രിൽ 3) മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിന് സമീപം ദേശീയപാത നിർമ്മാണത്തിനിടെ പാലത്തിന്റെ മുകളിൽ നിന്നും സൈഡ് സ്ലാബ് സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനിടെ ക്രെയിൻ നിയന്ത്രണം വിട്ട് താഴേക്ക് മറിഞ്ഞിരുന്നു. 


Follow us on :

More in Related News