Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാമ്പത്തിക ബാധ്യത - തലയോലപ്പറമ്പിൽ യുവാവ് ജീവനൊടുക്കി.

13 Apr 2024 12:57 IST

santhosh sharma.v

Share News :





തലയോലപ്പറമ്പ്: സാമ്പത്തിക ബാധ്യതയെ തുടർന്ന് സ്വകാര്യ ചിട്ടി സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തലയോലപ്പറമ്പ് അടിയം ശബരീശം വീട്ടിൽ ടി.എസ് ശ്യാം (36)നെയാണ് വീടിൻ്റെ അടുക്കള ഭാഗത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഭാര്യക്കും കുട്ടിക്കും ഒപ്പം കിടന്ന് ഉറങ്ങിയതാണ് യുവാവ്. രാവിലെ ഉണർന്ന ഭാര്യയാണ് ഭർത്താവിനെ അടക്കളയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ബന്ധുക്കളും സമീപവാസികളും ചേർന്ന് ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തലയോലപ്പറമ്പ് പോലിസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ - രഞ്ജു. മകൾ - ദുർഗ്ഗാലക്ഷ്മി. സംസ്ക്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ.

Follow us on :

More in Related News