Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളൂരിൽ റിട്ടേഡ് വില്ലേജ് ഓഫീസ് അസിസ്റ്റന്റ് വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ചു.

07 Oct 2025 17:44 IST

santhosh sharma.v

Share News :

വെള്ളൂർ : റിട്ടേഡ് വില്ലേജ് ഓഫീസ് അസിസ്റ്റന്റ് വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ചു.വെള്ളൂർ വൈപ്പേൽ ജി. മധു (57) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ദേഹാസ്വസ്ഥ അനുഭവപ്പെട്ട് കുഴഞ്ഞ് വീണ ഉടൻ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതൻ കാരിക്കോട് ശ്രീ സരസ്വതി വിദ്യാ മന്ദിർ മുൻ പ്രിൻസിപ്പൽ, ബാലഗോകുലം തലയോലപ്പറമ്പ് താലൂക്ക് പ്രസിഡൻ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. പിതാവ് - പി. എൻ ഗോപാലൻ (റിട്ടേഡ് ഹെഡ്മാസ്റ്റർ എൽ. പി സ്കൂൾ വെള്ളൂർ). മാതാവ് - പരേതയായ കാർത്ത്യായനി. ഭാര്യ -സിന്ധു മോൾ നാരയണൻ (കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് ഏറ്റുമാനൂർ). മക്കൾ - വിഷ്ണു .എം, വിഘ്നേഷ് .എം (ഇരുവരും വിദ്യാർഥികൾ ). സംസ്കാരം നാളെ ( ഒക്ടോബർ 8 ) ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.



Follow us on :

More in Related News