Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയത്ത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് വൈക്കം ഇടയാഴം സ്വദേശിക്ക് ദാരുണാന്ത്യം.

20 Jul 2024 08:51 IST

santhosh sharma.v

Share News :

വൈക്കം: കോട്ടയം തിരുവാതുക്കലിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് വൈക്കം ഇടയാഴം സ്വദേശിയായ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. ബണ്ട് റോഡിലെ ഓട്ടോ ഡ്രൈവർ ഇടയാഴം മാഞ്ചോട്ടിൽ ഷഹാസ് (കുഞ്ഞിക്കാ-29) ആണ് മരിച്ചത്. ഇയാൾക്കൊപ്പം ഓട്ടോറിക്ഷയിലുണ്ടായിരുന്ന സുഹൃത്തുക്കളായ അക്ഷയ് (27), അഖിൽ (29) എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഈ സമയം ഇതുവഴി കടന്നു പോയ മന്ത്രി പി.രാജീവിന്റെ വാഹത്തിലുണ്ടായിരുന്നവരാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. വെള്ളിയാഴ്ച രാത്രി 11.30 ഓടെ തിരുവാതുക്കൽ പ്രീമിയം കോളേജ് ജംഗ്ഷനിലായിരുന്നു അപകടം. കോട്ടയം ഭാഗത്തേയ്ക്ക് ഓട്ടോറിക്ഷയിൽ വരികയായിരുന്നു സുഹൃത്തുക്കളായ മൂവരും. ഇവർ തിരുവാതുക്കൽ പ്രീമിയം കോളേജ്

ഭാഗത്ത് എത്തിയപ്പോൾ നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ തലകീഴായി റോഡിൽ മറിയുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷയ്ക്കുള്ളിലുണ്ടായിരുന്ന മൂന്നു പേരും റോഡിൽ തെറിച്ചു വീഴുകയായിരുന്നു. റോഡിൽ തലയിടിച്ചു വീണ ഷഹാസ് സംഭവസ്ഥലത്ത് വച്ച് മരിച്ചു. അപകടത്തെ തുടർന്ന് റോഡിൽ ഏറെ നേരം ഗതാഗതക്കുരുക്ക് ഉണ്ടായി. 108 ആംബുലൻസിലാണ് ഷഹാസിനെയും പരിക്കേറ്റ സുഹൃത്തുക്കളെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഫയർഫോഴ്സ് എത്തിയാണ് റോഡിലെ രക്തവും മറ്റും കഴുകി കളഞ്ഞത്. കൺട്രോൾ റൂം പൊലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു.


Follow us on :

More in Related News