Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം കടുത്തുരുത്തി സ്വദേശിയായ യുവാവ് യു.കെ.യിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചു.

14 Nov 2024 21:11 IST

santhosh sharma.v

Share News :

കോട്ടയം: യു. കെ യില്‍ ജോലിക്കിടെ കെട്ടിടത്തില്‍ നിന്നും താഴെ വീണ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കടുത്തുരുത്തി വെട്ടുവഴിയില്‍ പരേതനായ മാത്യൂ വിന്റെ മകന്‍ എബിന്‍ മാത്യു (43) ആണ് മരിച്ചത്. മൂന്ന് ദിവസം മുൻപ്

ബ്ലാക്ബേണിലാണ് അപകടം.

ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന എബിൻ വ്യാഴാഴ്ച വൈകിട്ടാണ് മരിച്ചത്. ഭാര്യ ഡയാനയ്ക്കു യു.കെയിലെ നഴ്സിംഗ് ഹോമിൽ ജോലി ലഭിച്ചതിനെ തുടർന്നാണ് കഴിഞ്ഞ മാർച്ചിലാണ് എബിനും രണ്ട് മക്കളും യുകെയിലെത്തിയത്. തുടർന്ന് ഡയാന ജോലി ചെയ്യുന്ന അതേ നഴ്സിംഗ് ഹോമിൽ തന്നെ എബിനും ജോലിക്ക് കയറി. സ്ഥാപനത്തിലെ അറ്റകുറ്റപണികൾ ചെയ്യുന്ന മെയിന്റനൻസ് ആൻഡ് റിപ്പയറിംഗ് സൂപ്പർവൈസറായിട്ടാണ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം നഴ്സിംഗ് ഹോമിലെ ലോഫ്റ്റിൽ അറ്റകുറ്റപണിക്കായി കയറിയ എബിൻ ഉയരത്തിൽ നിന്നും

താഴേക്കു വീഴുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്നതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഭാര്യ - ഡയാന . മക്കൾ - റയാൻ, റിയ. കാനഡയിലുള്ള സഹോദരൻ ജസ്റ്റിൻ യുകെയിലെത്തിയിട്ടുണ്ട്. നടപടികൾ പൂർത്തിയായ ശേഷം സംസ്ക്കാരം പിന്നീട് യൂകെയിൽ നടക്കും.




Follow us on :

More in Related News