Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് വടകരയിൽ സ്വകാര്യബസ് സ്‌കൂട്ടറിലിടിച്ച് ഒരാൾ മരിച്ചു; ഏഴുവയസ്സുകാരനടക്കം 2 പേർക്ക് പരിക്ക്

23 Dec 2025 00:04 IST

NewsDelivery

Share News :

കോഴിക്കോട്: വടകര പുതുപ്പണത്ത് സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ഇരിങ്ങൽ സ്വദേശി അറുവയൽ രാജീവൻ (52) ആണ് മരിച്ചത്. ഇരിങ്ങൽ മനയൻകോട്ട് മനേഷ് (46) മനേഷിന്റെ മകൻ അലൻ (7) എന്നിവർക്കാണ് പരിക്കേറ്റത്. മനേഷിന്റ പരിക്ക് ഗുരുതരമാണ്. തലശ്ശേരി ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന 'മുഹബത്ത്' ബസാണ് സ്‌കൂട്ടറിൽ ഇടിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം. വടകര കീഴൽമുക്കിലെ ബന്ധുവീട്ടിൽ വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു സ്‌കൂട്ടർ യാത്രക്കാർ.

Follow us on :

More in Related News